ഫോര്‍ട്ടുകൊച്ചി: ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനായി കെഎല്‍എം കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ 32 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി 16 വള്ളങ്ങള്‍ വിതരണം ചെയ്തു. എംപവര്‍ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ സഹായത്തോടെയാണ് വള്ളങ്ങള്‍ നല്‍കിയത്. സെന്റ് പീറ്റേഴ്സ് ഇടവകയില്‍ നടന്ന വിതരണോദ്ഘാടനം കൊച്ചി രൂപത വികാരി ജനറാള്‍ മോണ്‍. ജോസി കണ്ടനാട്ടുതറ നിര്‍വഹിച്ചു.
കെഎല്‍എം യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോയി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പില്‍, കെഎല്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡിക്സന് മനീക്ക്, വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ്, എസ്എന്ടിയു സംസ്ഥാന പ്രസിഡന്റ് തോമസ് കുരിശിങ്കല്‍, അസി. ഡയറക്ടര്‍ ഫാ. അനീഷ് ആന്റണി ബാവക്കാട്ട്, ഫെറോന വികാരി ഫാ. സെബാസ്റ്റിന് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.